ഗ്രാമീണ മേഖലകളെ ബന്ധിപ്പിച്ച് പശ്ചാത്തല സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കരീപ്ര പഞ്ചായത്ത് വ്യാപാരസമുച്ചയത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റിയ കരീപ്ര പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ നെടുമണ്‍കാവ് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര സമുച്ചയത്തിലുള്ള കരീപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും. 200 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ശിതീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍, ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കൊണ്ടുവരും. നെടുമണ്‍കാവ് പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായി മാറും. ശാസ്താംകടവ്, കല്‍ച്ചിറ പാലങ്ങളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കരീപ്ര പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജന്‍ അധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനുബിനോദ്, വൈസ് പ്രസിഡന്റ് എന്‍.എസ് സജീവ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വി. സുമലാല്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍. ഗീതാകുമാരി, കരീപ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ യു.അശ്വതി, അനീഷ് സുധി, കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ എം.സുഭാഷ്, കെ സി ഇ യു ജില്ലാ സെക്രട്ടറി കെ.എന്‍ അനില്‍കുമാര്‍, ബാങ്ക് ഭരണസമിതിയംഗങ്ങളായ ജി.മോഹനന്‍, എന്‍.രവികുമാര്‍, എസ്.കെ സുജാദേവി, എസ്.രമണി, ജി.ശ്രീമാലി, ടി.ആര്‍ വിജയകുമാരി അമ്മ, എസ്. സുനിത, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എം.ഉണ്ണികൃഷ്ണന്‍, പ്രസിഡന്റ് സി.ബി ഉണ്ണികൃഷ്ണപിള്ള, ബാങ്ക് സെക്രട്ടറി ബി. പ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.
