ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ കാഴ്ചവച്ച വികസന മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫോട്ടോ പ്രദര്‍ശനം ഇടുക്കി @ ഹൈടെക് സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശന സ്റ്റാള്‍ നിരവധി പേരാണ് സന്ദര്‍ശിച്ചത്.
ജില്ലയുടെ സമഗ്ര പുരോഗതിയും വികസനവും ചിത്രീകരിക്കുന്ന നൂറിലേറെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്. ജില്ലയിലെ വിവിധയിടങ്ങളില്‍ വ്യത്യസ്ത തീയതികളിലായിട്ടാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 18 ന് വാഴത്തോപ്പ് സ്വാന്തന സ്പര്‍ശം വേദിയിലും ഫോട്ടോ പ്രദര്‍ശനം ഉണ്ട്.