പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുളള മങ്കര( ആണ്‍) മുണ്ടൂര്‍ (പെണ്‍) ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് ട്യുട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷല്‍ സ്റ്റഡീസ് വിഷയങ്ങളിലും യു.പി വിഭാഗത്തില്‍ ക്ലാസിന് ഒരു ട്യൂട്ടര്‍ എന്ന നിലയിലുമാണ് നിയമനം
ഹൈസ്‌കൂള്‍ തലത്തില്‍ ബിരുദവും ബി.എഡും യു.പി വിഭാഗത്തില്‍ ടി.ടി.സി യുമാണ് യോഗ്യത. വിരമിച്ച അധ്യാപകര്‍ക്കും ടി.ടി.സി, ബി.എഡ് യോഗ്യതയുളളവര്‍ക്കും മുന്‍ഗണന. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് വൈളളക്കടലാസിലെ അപേക്ഷയോടൊപ്പം മെയ് 21 നകം പട്ടികജാതി വികസന ഓഫീസര്‍, പാലക്കാട് ബ്ലോക്ക്, കല്ലേക്കാട് പി.ഓ വിലാസത്തില്‍ അപേക്ഷിക്കണം.
