പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) (മലയാളം മാധ്യമം) (കാറ്റഗറി നമ്പര്‍: 346/14) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2017 നവംബര്‍ 25നകം പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നതും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരായതുമായ അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും അഭിമുഖം പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസില്‍ മെയ് 17, 18 തിയതികളില്‍ നടത്തും.  ഇതു സംബന്ധിച്ച് എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും Profile/SMS വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ One Time Verification സര്‍ട്ടിഫിക്കറ്റിന്റെ അസലും, അസല്‍ പ്രമാണങ്ങളും സഹിതം നിശ്ചിത സമയത്ത് എത്തണം.
പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്‌സ്) (മലയാളം മാധ്യമം) ഒന്നാം എന്‍.സി.എ -മുസ്ലീം (കാറ്റഗറി നമ്പര്‍:124/15) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2017 ഒക്‌ടോബര്‍ 10ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരായതുമായ അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും അഭിമുഖം പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസില്‍ മെയ് 16ന് നടത്തും.  ഇതു സംബന്ധിച്ച് എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും Profile/SMS അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പ്രമാണങ്ങളും സഹിതം അന്നേ ദിവസം രാവിലെ 9.30ന്  പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസില്‍ എത്തണം.
പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍, അസിസ്റ്റന്റ്, (സോഷ്യല്‍ സ്റ്റഡീസ്) (മലയാളം മാധ്യമം) (എന്‍.സി.എ ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍: 325/15) തസ്തികയുടെ തെരെഞ്ഞടുപ്പിനായി 2017 ഒക്‌ടോബര്‍ നാലിന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരായതുമായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെയും അഭിമുഖം പി.എസ്.സിയുടെ പാലക്കാട് ജില്ലാ ഓഫീസില്‍  മെയ് 16ന് നടത്തും.  ഇതു സംബന്ധിച്ച് എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും  Profile/SMS വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ One Time Verification സര്‍ട്ടിഫിക്കറ്റിന്റെ അസലും അസല്‍ പ്രമാണങ്ങളും സഹിതം രാവിലെ 9.30ന് ഓഫീസില്‍ നേരിട്ടെത്തണം.