2019-20 വർഷം മികച്ച പ്രവർത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിനാണ്. പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിനാണ്. മികച്ച ബ്ലോക്ക് പഞ്ചായത്തായി കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനാണ്. ജില്ലാ പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനാണ്.

രണ്ടാം സ്ഥാനം കൊല്ലം ജില്ലാ പഞ്ചായത്തിനും മൂന്നാം സ്ഥാനം കണ്ണൂർ ജില്ലാ പഞ്ചായത്തിനുമാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25, 20, 15 ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകളുടെ വിവരം ജില്ല, ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം എന്ന ക്രമത്തിൽ. തിരുവനന്തപുരം- മംഗലപുരം, ചെമ്മരുതി, കൊല്ലം- ശൂരനാട് സൗത്ത്, ശാസ്താംകോട്ട, പത്തനംതിട്ട- തുമ്പമൺ, മലയാലപ്പുഴ, ആലപ്പുഴ- കുമാരപുരം, ഭരണിക്കാവ്, കോട്ടയം- കുറവിലങ്ങാട,് വെളിയന്നൂർ, ഇടുക്കി- അടിമാലി, വെള്ളിയാമറ്റം, എറണാകുളം- മുളന്തുരുത്തി, പാമ്പാക്കുട, തൃശൂർ- പൂമംഗലം, അളഗപ്പ നഗർ, പാലക്കാട്- ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട്, മലപ്പുറം- മാറഞ്ചേരി, തൃക്കലങ്ങോട്, കോഴിക്കോട്- വളയം, പെരുമണ്ണ, കണ്ണൂർ- പെരിങ്ങോംവയക്കര, ചെമ്പിലോട്, കാസർഗോഡ്- ചെറുവത്തൂർ, ഈസ്റ്റ് എളേരി. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ പഞ്ചായത്തുകൾക്ക് യഥാക്രമം 10, അഞ്ച് ലക്ഷം രൂപ വീതം പ്രത്യേക ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

2019-20 സാമ്പത്തിക വർഷം മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിർവഹണത്തിൽ മികവ് പുലർത്തിയ ഗ്രാമപഞ്ചായത്തുകൾക്കുള്ള  മഹാത്മാ പുരസ്‌കാരവും പ്രഖ്യാപിച്ചു. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം  കള്ളിക്കാട് (തിരുവനന്തപുരം) കൊക്കയാർ (ഇടുക്കി ) ഗ്രാമപഞ്ചായത്തുകൾക്കാണ്. നായരമ്പലം (എറണാകുളം), വാത്തിക്കുടി (ഇടുക്കി), വട്ടവട (ഇടുക്കി), ചെറുവണ്ണൂർ (കോഴിക്കോട്), കാരശ്ശേരി (കോഴിക്കോട്), മരുതോങ്കര (കോഴിക്കോട്), പുതുപ്പള്ളി (കോട്ടയം), ആതവനാട്(മലപ്പുറം), മാറഞ്ചേരി (മലപ്പുറം), പെരുമണ്ണക്ലാരി (മലപ്പുറം), കൊടുമൺ(പത്തനംതിട്ട), വെച്ചൂച്ചിറ(പത്തനംതിട്ട), ചൊവ്വന്നൂർ(തൃശ്ശൂർ), മീനങ്ങാടി(വയനാട്), പൊഴുതന(വയനാട്) എന്നീ ഗ്രാമപഞ്ചായത്തുകൾക്കാണ് രണ്ടാം സ്ഥാനം.

കള്ളിക്കാട് (തിരുവനന്തപുരം), വെസ്റ്റ് കല്ലട (കൊല്ലം), കൊടുമൺ, വെച്ചൂച്ചിറ (പത്തനംതിട്ട), നീലംപേരൂർ, തണ്ണീർമുക്കം, തൃക്കുന്നപ്പുഴ, ആര്യാട്, ബുധനൂർ(ആലപ്പുഴ), പുതുപ്പള്ളി (കോട്ടയം), കൊക്കയാർ(ഇടുക്കി), നായരമ്പലം(എറണാകുളം), ചൊവ്വന്നൂർ(തൃശൂർ), പുതൂർ(പാലക്കാട്), ആതവനാട്, മാറഞ്ചേരി, പെരുമണ്ണക്ലാരി(മലപ്പുറം), ചെറുവണ്ണൂർ, കാരശ്ശേരി, മരുതോങ്കര(കോഴിക്കോട്), മീനങ്ങാടി, പൊഴുതന(വയനാട്), ചൊക്ലി, മൊകേരി (കണ്ണൂർ), കാറഡുക്ക (കാസർഗോഡ്) ഗ്രാമപഞ്ചായത്തുകൾക്കാണ് ജില്ലാതലത്തിൽ  ഒന്നാം സ്ഥാനം. മഹാത്മാ പുരസ്‌കാരം നേടിയ സ്ഥാപനങ്ങൾക്ക് സാക്ഷ്യപത്രവും മെമന്റോയും നൽകും.

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായും സംസ്ഥാന ആസൂത്രണ ബോർഡ് അംഗം (വികേന്ദ്രീകൃത ആസൂത്രണം), നഗരകാര്യ ഡയറക്ടർ, ഗ്രാമവികസന കമ്മീഷണർ, ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, കില ഡയറക്ടർ ജനറൽ, സംസ്ഥാന ആസൂത്രണ ബോർഡ് ഡി.പി ഡിവിഷൻ ചീഫ്, സ്റ്റേറ്റ് റിസോർസ്് ഗ്രൂപ്പ് കൺവീനർ എന്നിവർ അംഗങ്ങളും പഞ്ചായത്ത് ഡയറക്ടർ കൺവീനറുമായ സമിതിയാണ് അവാർഡിന് അർഹരായ തദ്ദേശഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. നാളെ (ഫെബ്രുവരി 19) തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും.