പൊലിക 2018 ല്‍ ജില്ലാ ശിശു ക്ഷേമ സമിതിയുടെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. പവലിയന്‍ സന്ദര്‍ശിക്കുന്ന കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങളാണ് കൂടുതലും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.പവലിയനിലെത്തുന്ന എല്ലാ കുട്ടികള്‍ക്കും ചിത്രങ്ങള്‍ വരയ്ക്കാനുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും പ്രവര്‍ത്തിക്കുന്ന തണല്‍ പദ്ധതിയുടെ ഭാഗമായാണ് ശിശുക്ഷേമ സമിതി ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ അവകാശ സംരക്ഷണനത്തിനായി സമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യവും ഇവിടെ നിറവേറ്റപ്പെടുകയാണ്. 1517 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കുട്ടികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ വിളിച്ചറിയിക്കാനുള്ള അവസരവുമുണ്ട്.