ആലപ്പുഴ: സംസ്ഥാന തലത്തില്‍ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന നാടന്‍ കലാമേളയായ ഉത്സവത്തിന് ജില്ലയില്‍ 20-02-2021ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് തിരുവനന്തപുരത്ത് നിര്‍വഹിക്കും. ജില്ലയിലെ രണ്ട് കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ചിലും, കൃഷ്ണപുരം സാംസ്കാരിക നിലയത്തിലുമാണ് മേള. മേള 26ന് സമാപിക്കും.
നാടന്‍ പാട്ട്, പൊറാട്ടുനാടകം, മുടിയേറ്റ്, തോല്‍പ്പാവക്കൂത്ത്, തിറ, പൂരക്കളി, പടയണി, പാക്കനാര്‍തുള്ളല്‍, അറബനമുട്ട്, ഓട്ടന്തുള്ളല്, ആദിവാസി നൃത്തം, സോപാനസംഗീതം, കളരിപ്പയറ്റ്, കാക്കാരിശ്ശി നാടകം അടക്കമുള്ള നാടന്‍ കലകളാണ് എല്ലാ ദിവസവും വൈകിട്ട് ആറ് മണി മുതല്‍ മേളയില്‍ അരങ്ങേറുക