കൊച്ചി: സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്ക്കെല്ലാവര്ക്കും ഈ വര്‍ഷം തന്നെ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍. കൂത്താട്ടുകുളം നഗരസഭയില്‍ പി.എം.എ.വൈ പദ്ധതി പ്രകാരം പണി പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 161 വീടുകളാണ് നഗരസഭ നിര്‍മ്മിച്ച് നല്‍കുന്നത്. ഇതില്‍ 62 വീടുകളുടെ പണിയാണ് പൂര്‍ത്തിയായത്.
രണ്ടരലക്ഷം വീടുകളാണ് ഈ വര്‍ഷം പി.എം.എ.വൈ പദ്ധതി പ്രകാരം സംസ്ഥാനത്തുടനീളം നിര്‍മ്മിച്ച് നല്‍കുന്നത്. ഭൂരഹിതരായ കുടുംബങ്ങള്‍ക്കുള്ള ഫ്ളാറ്റുകള്‍ ഉടന്‍ നിര്‍മ്മിച്ച് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അനൂപ് ജേക്കബ്ബ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് ബിജു ജോണ്‍, വൈസ് ചെയര്‍പേഴ്സണ്‍ ഓമന ബേബി, നഗരസഭാ സെക്രട്ടറി രാജശ്രീ പി. നായര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.