സർക്കാരിന്റെ ഭരണാനുമതി ലഭിച്ചതിനെത്തുടർന്ന് സംസ്ഥാന മുന്നാക്ക കമ്മീഷന്റെ തുടർ പ്രവർത്തനത്തിനാവശ്യമായ സ്ഥിതി വിവര കണക്കു തയ്യാറാക്കുന്നതിന് സാമൂഹ്യ-സാമ്പത്തിക-സമുദായിക സർവ്വേ നടത്താനുള്ള നടപടികൾക്ക് കമ്മീഷൻ യോഗം അംഗീകാരം നൽകി. 2019 ഫെബ്രുവരിയിൽ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് 2020 ആഗസ്റ്റ് 24ന് കേരള നിയമസഭ അംഗീകരിച്ച സാഹചര്യത്തിലാണ് സർക്കാർ സർവ്വേയ്ക്കുള്ള ഭരണാനുമതി നൽകിയത്.

ധനകാര്യ വകുപ്പിൽ നിന്നും ആവശ്യമായ ഫണ്ടു ലഭ്യമാക്കുന്ന മുറയ്ക്ക് സർവ്വേ നടപടികൾക്ക് തുടക്കമാകും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. എം. മനോഹരൻ പിള്ള, മെമ്പർ സെക്രട്ടറി കെ. ജ്യോതി, രജിസ്ട്രാർ കെ.ജെ. ജോസഫ്, ഫിനാൻസ് ഓഫീസർ എം.എ. ജയശ്രീ എന്നിവർ പങ്കെടുത്തു.