സൂക്ഷമ ചെറുകിട വ്യവസായ സംരംഭകർക്ക് സാധന സേവന വിപണനവുമായി ബന്ധപ്പെട്ട് ഉത്പന്നത്തിനോ സേവനത്തിനോ ലഭിക്കേണ്ട പണത്തിന് കാലതാമസം നേരിടുകയാണെങ്കിൽ തിരുവനന്തപുരത്തെ വ്യവസായ വാണിജ്യ ഡയറക്ടേറ്റിൽ പ്രവർത്തിക്കുന്ന എം.എസ്.ഇ.എഫ് കൗൺസിലിനെ സമീപിക്കാം. സംരംഭകർ കേരളത്തിൽ ഉദ്യം/ഉദ്യോഗ് ആധാർ രജിസ്ട്രേഷൻ നടത്തിയിരിക്കണം. പരാതികൾ ആവശ്യമായ രേഖകൾ ഉൾപ്പെടെ https://samadhaan.msme.gov.in ൽ നൽകാം. വിലാസം: വ്യവസായ വാണിജ്യ ഡയറക്‌ട്രേറ്റ്, മൂന്നാം നില, വികാസ് ഭവൻ, തിരുവനന്തപുരം, ഫോൺ: 0471 2302774.