കൊല്ലം:‍ കിഫ്ബിയില് നിന്നും 42.72 കോടി രൂപ അനുമതി ലഭിച്ച് കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന ഒളിമ്പ്യന്‍ സുരേഷ് ബാബു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. കന്റോണ്‍മെന്റ് മൈതാനത്തെ വേദിയില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ അധ്യക്ഷനാകും. മേയര്‍ പ്രസന്ന ഏണസ്റ്റ് കായിക പ്രതിഭകളെ ആദരിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍മാണ ഭൂമിയുടെ അനുമതിപത്രം കൈമാറും.

കായിക യുവജന കാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ ബി അജിത്ത്കുമാര്‍, കിറ്റ്‌കോ ഗ്രൂപ്പ് ഹെഡ് ജി രാകേഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കായിക-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സവിതാദേവി, നികുതി-അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ സവാദ്, ഒളിമ്പ്യന്‍ ടി സി യോഹന്നാന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ കെ രാമഭദ്രന്‍, ഏഷ്യാഡ് താരം കെ രഘുനാഥന്‍, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ഡി ചന്ദ്രലാല്‍, മുന്‍ ദേശീയ ഹൈജംമ്പ് ചാമ്പ്യന്‍ എം ബി സത്യാനന്ദന്‍, ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ് പ്രസിഡന്റ് കെ അനില്‍കുമാര്‍ അമ്പലക്കര, ദേശീയ ബ്ലോക്‌സിംഗ് മെഡല്‍ ജേതാവ് ഡി ദേവിക, ദേശീയ കബഡി മെഡില്‍ ജേതാവ് ജി അഖില, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ എസ് അമല്‍ജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.