ആലപ്പുഴ: ജില്ലയിൽ 440 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .2പേർ വിദേശത്തു നിന്നും എത്തിയതാണ് . 435പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.305പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 71006പേർ രോഗ മുക്തരായി.4634പേർ ചികിത്സയിൽ ഉണ്ട്.