ആലപ്പുഴ : ആലപ്പുഴ തുറമുഖത്ത് പുതിയതായി പണികഴിപ്പിച്ച മാരിടൈം ട്രെയിനിംഗ് ഹാളിന്റെ ഉദ്ഘാടനം 23ന് (23/2/2021) ചൊവ്വാഴ്ച്ച 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
തുറമുഖം -മ്യൂസിയം- പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍, അഡ്വ.എ.എം ആരിഫ് എം.പി എന്നിവര്‍ മുഖ്യാതിഥികളാകും.
ആലപ്പുഴ തുറമുഖത്ത് ഉള്‍നാടന്‍ ജലായനം നിയമം 2010 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജലയാനങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ ജോലി നോക്കുന്ന വ്യക്തികള്‍ക്കുള്ള പരിശീലനത്തിനും, ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ്, പ്രകാരമുള്ള പരിശീലനത്തിനും, ബോട്ട് ക്രൂ പരിശീലനത്തിനുമായി, കേരള മാരിടൈം ബോര്‍ഡ് നടത്തി വരുന്ന കോഴ്‌സുകള്‍ നടത്തുന്നതിനായാണ് 1.21 കോടി രൂപ ചിലവഴിച്ച് മാരിടൈം ട്രെയിനിങ് ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യ രാജ്, തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗള്‍, ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടര്‍, നഗരസഭ കൗണ്‍സിലര്‍മാരായ റീഗോ രാജു, സിമി ഷാഫിഖാന്‍, സബ് കളക്ടര്‍ ഇല്ലക്യ, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.വി.ജെ മാത്യു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.പി സലീംകുമാര്‍, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എം. കെ. ഉത്തമന്‍, അഡ്വ. എന്‍. പി. ഷിബു എന്നിവര്‍ പങ്കെടുക്കും.