ജില്ലാ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിന്റെ സഹകരണത്തോടെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംയുക്തമായി ജില്ലയിലെ പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സമഗ്ര പിഎസ്‌സി കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു. ഏതാനും സീറ്റൊഴിവുണ്ട്. താല്‍പ്പര്യമുളള പ്ലസ് ടുവും അതിനു മുകളിലും യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ഈ മാസം 20 നകം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷിക്കണം.
