കാസർഗോഡ്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള മഞ്ചേശ്വരം താലൂക്കിലെ കൊഡ്‌ലമൊഗരു ശ്രീ സന്താന ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ നിലവിലുള്ള പാരമ്പര്യേതര ട്രസിറ്റിമാരുടെ ഒഴിവിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഈ മാസം 31 ന് അഞ്ച് മണിക്കകം ലഭിക്കണം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റ്, നീലേശ്വരത്തുളള അസി. കമ്മീഷണറുടെ കാര്യാലയം എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
