കാസര്‍ഗോഡ്:  കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നമ്മുടെ ജില്ലയില്‍ സംബന്ധിച്ചെടുത്തോളം നിരവധി മാറ്റങ്ങളാണ് വൈദ്യുത മേഖലയില്‍ ഉണ്ടായതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പരപ്പ കെ എസ് ഇ ബി സബ്സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിന്തളം- ഉടുപ്പി ലൈന്‍ കൂടി യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിലവിലുള്ള പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ഇന്ന് ജീവനക്കാരുടെയും നിശ്ചയദാര്‍ഢ്യത്തോടെ ഉള്ള പ്രവര്‍ത്തനങ്ങളും പൊതു ജനങ്ങളുടെ സഹകരണവും വൈദ്യുത വകുപ്പിനെ വലിയ മുന്നേറ്റത്തിലെത്തിച്ചു. അക്ഷരാര്‍ത്ഥത്തില്‍ കേരളത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടന്നു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, മുന്‍ എം പി പി കരുണാകരന്‍ എന്നിവര്‍ മുഖ്യാതിഥിയായി. ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശകുന്തള, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി വി ചന്ദ്രന്‍, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി എച്ച് അബ്ദുള്‍ നാസര്‍, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ രമ്യ ഹരീഷ്, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വി ബാലകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം ആര്‍ രാജു, കെ പി ബാലകൃഷ്ണന്‍, കെ ഭാസ്‌കരന്‍ അടിയോടി, സി എം ഇബ്രാഹിം, കെ പ്രമോദ്, രാഘവന്‍ കൂലേരി, കെ ശശിധരന്‍, വര്‍ഗീസ് അബ്രഹാം, ബിനോയ് വര്‍ഗീസ്, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് വിജയന്‍ കോട്ടയ്ക്കല്‍ എന്നിവര്‍ ആശംസയറിയിച്ചു.