കണ്ണൂർ: പെരിങ്ങോം ഗവ.കോളേജില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കൊമേഴ്‌സ്, മാത്ത്മാറ്റിക്‌സ്, ജേണലിസം എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേണലിസം വിഷയങ്ങളുടെ ഇന്റര്‍വ്യൂ 21 ന് രാവിലെ 11 മണിക്കും സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കൊമേഴ്‌സ്, മാത്ത്മാറ്റിക്‌സ് വിഷയങ്ങളുടേത് 22 ന് രാവിലെ 11 മണിക്കും നടക്കും. ഫോണ്‍: 0498 237340.
