കൊല്ലം: വൈദ്യുതി ബില്‍ കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ പലിശയിളവ് ലഭിക്കും. ഇതിനായി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കുടിശിക തുകയ്ക്ക് നിലവിലുള്ള 18 ശതമാനം പലിശ നിരക്കിന് പകരം 6.5 ശതമാനം നിരക്കിലും അഞ്ചു മുതല്‍ 15 വര്‍ഷം വരെയുള്ള കുടിശ്ശികക്ക് ആറു ശതമാനം നിരക്കിലും 15 വര്‍ഷത്തിനു മുകളില്‍ ഉള്ളവയ്ക്ക് നാലു ശതമാനം നിരക്കിലും പലിശ ഇളവ് ലഭിക്കും. പലിശ തുകയ്ക്ക് ആറു തവണകള്‍ വരെ അനുവദിക്കും. കുടിശ്ശിക തുകയും പലിശയും ഒന്നിച്ച് അടയ്ക്കുന്നവര്‍ക്ക് പലിശയില്‍ രണ്ടു ശതമാനം അധിക ഇളവും ലഭിക്കുമെന്ന് കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
