കണ്ണൂർ: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരിയിലെ പ്രദര്‍ശനത്തിന്റെ ഭാഗമായി ഫെസ്റ്റിവല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം മേളയുടെ റിസപ്ഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി കമ്മിറ്റി ചെയര്‍മാന്‍ ലിബര്‍ട്ടി ബഷീര്‍ നിര്‍വ്വഹിച്ചു. ആദ്യമായാണ് തലശ്ശേരിയില്‍ രാജ്യന്തര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ആറ് തീയറ്ററുകളിലായി 80 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടക്കുന്ന മേളയില്‍ സന്ദര്‍ശകരെ ആന്റിജന്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് പ്രദര്‍ശന ഹാളില്‍ പ്രവേശിപ്പിക്കുന്നത്. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍, ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിബി മലയില്‍, വി കെ ജോസഫ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.