കണ്ണൂർ: ഇരിട്ടി, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍ നഗരസഭകളിലെ യുവാക്കള്‍ക്ക് ശമ്പള വ്യവസ്ഥയില്‍ ജോലി ലഭ്യമാക്കുന്നതിന് ഫീല്‍ഡ് ടെക്‌നീഷ്യന്‍ കമ്പ്യൂട്ടിംഗ് ആന്റ് പെരിഫറന്‍സ് എന്ന കോഴ്‌സ് ആരംഭിക്കുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നഗരപ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള എന്‍ യു എല്‍ എം പദ്ധതി മുഖേന ഇരിട്ടിയിലാണ് കോഴ്‌സ് നടത്തുക.
പ്ലസ് ടു പാസായവരും 18 നും 35 നും ഇടയില്‍ പ്രായമുള്ളവരുമായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. 3 മാസത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സ്ഥാപനങ്ങളില്‍ ജോലിയും ലഭ്യമാക്കും.
താല്പര്യമുള്ളവര്‍ ഇരിട്ടി ടൗണിലുള്ള എം ജി കോളേജില്‍ മെയ് 18 ന് രാവിലെ 10 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
പഠിതാക്കളുടെ കോഴ്‌സ് ഫീസ്, പരീക്ഷാഫീസ്, തുടങ്ങിയവ സര്‍ക്കാര്‍ വഹിക്കും. അപേക്ഷകര്‍ ഇരിട്ടി, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍ നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരും അമ്പതിനായിരത്തില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവരുമായിരിക്കണം. ജോലിക്ക് പോകാനുള്ള സന്നദ്ധയുള്ളവര്‍ മാത്രമേ അപേക്ഷിക്കാവൂ. ഫോണ്‍: 9061132222.
