കോട്ടയം:  ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താത്കാലിക ജീവനക്കാരെ നിയോഗിക്കുന്നു.സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍, കൗണ്‍സലര്‍, ഐ.ടി സ്റ്റാഫ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികകളിലാണ് നിയമനം.

സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കൗണ്‍സലര്‍ തസ്തികകളില്‍ ഓരോ ഒഴിവു വീതവും മറ്റുള്ളവയില്‍ മൂന്ന് ഒഴിവുകള്‍ വീതവുമാണുള്ളത്. 25നും 45നും മധ്യേ പ്രായമുള്ള സ്ത്രീകളെയാണ് പരിഗണിക്കുന്നത്.ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് മൂന്നുവരെ കളക്ടറേറ്റിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍- 0481 2300955, 9400789701