കോട്ടയം: കുടുംബശ്രീയുടെ കേരള ചിക്കൻ കമ്പനിയിൽ ഫാം സൂപ്പർവൈസർ തസ്തികയിൽ നിയമനത്തിന് ഫെബ്രുവരി 26 രാവിലെ 11 ന് വാക്-ഇൻ-ഇൻ്റർവ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. പൗൾട്രി പ്രൊഡക്ഷൻ ആൻ്റ് ബിസിനസ് മാനേജ്മെൻ്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ഇരുചക്ര വാഹന ലൈസൻസ് ഉണ്ടായിരിക്കണം. പ്രായ 30 കവിയരുത്. ഫാം മാനേജ്മെൻറിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ ബയോ ഡാറ്റ എന്നിവ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04812302049