കോട്ടയം:  തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന മൺപാത്ര കമ്പോസ്റ്റ് പദ്ധതിയിലേക്ക് ആവശ്യമായ മൺകല കമ്പോസ്റ്റ് പാത്രങ്ങൾ (മുച്ചട്ടി) വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന കളിമൺ പാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ താൽപ്പര്യപത്രം ക്ഷണിച്ചു.

കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തിട്ടുളള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് അവസരം. താൽപ്പര്യ പത്രത്തിൻ്റെ മാതൃകയും പൊതു നിബന്ധനകളും www.keralapottery.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച താൽപര്യപത്രം മാർച്ച് അഞ്ചിനകം മാനേജിംഗ് ഡയറക്ടർ, സംസ്ഥാന കളിമൺ പാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ , അയ്യങ്കാളി ഭവൻ, കനക നഗർ, കവടിയാർ പി.ഒ , തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ ലഭിക്കണം.