കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്; വിദ്യാഭ്യാസ യോഗ്യത  പ്ലസ് ടു. കോഴ്‌സ് ദൈര്‍ഘ്യം ആറ് മാസം. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍; കോഴ്‌സ് ദൈര്‍ഘ്യം ആറ് മാസം. വിദ്യാഭ്യാസ യോഗ്യത  പ്ലസ് ടു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി വിദ്യാഭ്യാസ യോഗ്യത  പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്ന് മാസം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് വിദ്യാഭ്യാസ യോഗ്യത  പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്ന് മാസം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്‌സ് കാലാവധി അഞ്ച് ആഴ്ച. വിദ്യാഭ്യാസ യോഗ്യത  പ്ലസ് ടു.
ദൃശ്യ മാധ്യമ രംഗത്ത് ഏറെ ജോലി സാദ്ധ്യതയുളള കോഴ്‌സിന് അപേക്ഷിക്കാനുളള അവസാന തീയതി മെയ് 30. താത്പര്യമുളളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുളള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ 0471-2721917/8547720167/9995586468.