കൊല്ലം: 2019 ഡിസംബറില്‍ നടന്ന ബീച്ച് ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരോത്സവം 2020 മെഗാ നറുക്കെടുപ്പിലെ വിജയികള്‍ക്ക് എം മുകേഷ് എം എല്‍ എ സമ്മാനം വിതരണം ചെയ്തു. കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ വിജയികളെ അഭിനന്ദിച്ചു.
കിളികൊല്ലൂര്‍ സ്വദേശിനിയായ ശാന്തി നഗര്‍ മുള്ളേത്ത് വീട്ടില്‍ എസ് ഷീലയ്ക്കാണ് ഒന്നാം സമ്മാനമായ 25 പവന്‍ സ്വര്‍ണം ലഭിച്ചത്. വെട്ടിക്കവല ശ്രീജാ ഭവനില്‍ ലീലാമണിയമ്മയ്ക്ക് വേണ്ടി അടുത്ത ബന്ധുവായ രാജശേഖരന്‍ നായര്‍ രണ്ടാം സമ്മാനമായ 10 പവന്‍ ഏറ്റുവാങ്ങി. ഓരോ പവന്‍ വീതമുള്ള സ്വര്‍ണ നാണയങ്ങളായാണ് വിജയികള്‍ക്ക് നല്‍കിയത്.
ഇടപ്പള്ളിക്കോട്ട സ്വദേശി അബ്ദുല്‍ സലാം, ചടയമംഗലം സ്വദേശി അരുണ്‍ അരവിന്ദ്, തോപ്പില്‍ കടവ് സ്വദേശി എ വെങ്കിടേശന്‍, മരുത്തടി സ്വദേശി ആര്‍ ചന്ദ്രശേഖരന്‍, പുത്തന്‍കുളം സ്വദേശി ബി പ്രേമാനന്ദ് എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനമായ ഓരോ പവന്‍ വീതവും ലഭിച്ചു.
വ്യാപാരോത്സവം കാലയളവില്‍ 1000 രൂപയ്ക്ക് മുകളിലുള്ള ഓരോ ബില്ലിലും വ്യാപാരോത്സവം കൂപ്പണ്‍ സൗജന്യമായി നല്‍കിയാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെത്
വ്യാപാരോത്സവം സംഘാടക സമിതി ചെയര്‍മാന്‍ എസ് ദേവരാജന്‍, കണ്‍വീനറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ പ്രസാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍, കേരള ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
