പാരമ്പര്യവും ആധുനികതയും ഒത്തു ചേർന്ന കാവ്യസംസ്‌കാരത്തിന്റെ പ്രതിനിധിയെയാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിയോഗത്തിലൂടെ കേരളത്തിന്റെ കാവ്യശാഖയ്ക്ക് നഷ്ടമായതെന്ന് നിയുക്ത ചീഫ് സെക്രട്ടറിയും ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായ ഡോ. ജോയ് വാഴയിൽ അനുസ്മരിച്ചു. തീവ്ര മനുഷ്യാനുഭവങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനായി.

കവി എന്നതിലുപരി ഭാഷാ പണ്ഠിതനും വാഗ്മിയും അധ്യാപകനുമായിരുന്നു. കാളിദാസകവിതയുമായി ആത്‌മൈക്യം നേടിയ കവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. ജീവിതത്തിലും എഴുത്തിലും സൗമ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകൾ എക്കാലവും മലയാളിയുടെ മനസിൽ നിറഞ്ഞു നിൽക്കുമെന്ന് അനുശോചന സന്ദേശത്തിൽ അറിയിച്ചു.