അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വയോശ്രേഷ്ഠ സമ്മാന്‍ 2021 ന് അപേക്ഷ ക്ഷണിച്ചു. മികച്ച സേവനം കാഴ്ചവെച്ച സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്കും മുതിര്‍ന്ന പൗരന്‍മാരുടെ, പ്രത്യേകിച്ച് നിര്‍ദ്ധനരായ മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി മികച്ച സേവനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയം നല്‍കുന്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ www.sjd.kerala.gov.in, http://socialjustice.nic.in യില്‍ ലഭിക്കും.
