കൊല്ലം: ‍ജില്ലയില് ഇന്ന് 315 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 293 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കരയിലും ഗ്രാമപഞ്ചായത്തുകളില്‍ കരീപ്ര, കല്ലുവാതുക്കല്‍, മയ്യനാട് എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഏഴു പേര്‍ക്കും സമ്പര്‍ക്കം വഴി 305 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ 44 പേര്‍ക്കാണ് രോഗബാധ. കാവനാട്-എട്ട്, തിരുമുല്ലാവാരം-നാല്, കോളേജ് നഗര്‍-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.

മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-16, കരുനാഗപ്പള്ളി, പരവൂര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ അഞ്ച് വീതവുമാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കരീപ്ര-17, കല്ലുവാതുക്കല്‍-15, മയ്യനാട്-11, ആദിച്ചനല്ലൂര്‍, ഓച്ചിറ, കുളക്കട, മൈലം ഭാഗങ്ങളില്‍ ഒന്‍പതു വീതവും ഇടമുളയ്ക്കല്‍, ചിതറ പ്രദേശങ്ങളില്‍ ഏഴു വീതവും ഇളമ്പള്ളൂര്‍, ഉമ്മന്നൂര്‍, തൃക്കോവില്‍വട്ടം, പത്തനാപുരം, പെരിനാട് എന്നിവിടങ്ങളില്‍ ആറു വീതവും കൊറ്റങ്കര, നെടുമ്പന, പനയം, പൂതക്കുളം ഭാഗങ്ങളില്‍ അഞ്ചു വീതവും ഇട്ടിവ, കുന്നത്തൂര്‍, മേലില, വെട്ടിക്കവല, വെളിനല്ലൂര്‍, ശാസ്താംകോട്ട, ശൂരനാട് തെക്ക് പ്രദേശങ്ങളില്‍ നാലു വീതവും കുമ്മിള്‍, തൃക്കരുവ, നെടുവത്തൂര്‍, പൂയപ്പള്ളി, പട്ടാഴി വടക്കേക്കര, പട്ടാഴി, വെളിയം, ശൂരനാട് വടക്ക്, പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.