വയനാട്: മീനങ്ങാടിഗവ.പോളിടെക്നിക്കോളേജില് സിവില്‍,മെക്കാനിക്കല്‍,ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്നീ വകുപ്പുകളിലെ ലക്ച്ചറര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. എഴുത്തു പരീക്ഷയുടെയും കൂടികാഴ്ച്ചയുടേയും അടിസ്ഥാനത്തിലാണ് നിയമനം. കൂടികാഴ്ച്ച മെയ് 28 മുതല്‍ 31 വരെ രാവിലെ 10 മുതല്‍ നടക്കും. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിടെക്ക് / ബി.ഇ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.
