തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ബ്ലഡ് ബാങ്കില്‍ (കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി മുഖാന്തിരം) കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന്  മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ബ്ലഡ്  ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വാന്‍ അറ്റന്‍ഡറുടെ ഒരു ഒഴിവാണുള്ളത്. എസ്.എസ്.എല്‍.സി. യാണ് യോഗ്യത. 7000 രൂപ ശമ്പളം. ഒരു വര്‍ഷമാണ് കാലാവധി. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേയ് 22 രാവിലെ 11 ന് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ എത്തണം.