പാലക്കാട്: ഗവ.മെഡിക്കല് കോളേജില് പ്രവര്ത്തിക്കുന്ന ഒ.പി വിഭാഗത്തിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം ഡാറ്റാ എന്ട്രി ഓപ്പറേറ്റര്, സ്റ്റാഫ് നഴ്‌സ്, ഇ.സി.ജി ടെക്‌നീഷ്യന്, ഫാര്മസിസ്റ്റ്, ഇലക്ട്രീഷ്യന്, ഒപ്‌റ്റോമെട്രിസ്റ്റ് എന്നീ തസ്തികകളില് മാര്ച്ച് 5,6,8,9,10,12 തിയ്യതികളില് താത്ക്കാലിക നിയമനത്തിനായി നടത്താനിരുന്ന അഭിമുഖം തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവില് വന്നതിനാല് മാറ്റിവെച്ചതായി ഡയറക്ടര് അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
