കൊല്ലം:   തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിനായി ജില്ലയില്‍ 33 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. പൊതുജനങ്ങള്‍ക്കായി കോവിഡ് പോര്‍ട്ടല്‍ തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്ന സാഹചര്യത്തില്‍ പോര്‍ട്ടലില്‍ നിന്ന് മെസ്സേജ് ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും പരിശീലനത്തിനും വാക്‌സിനേഷനുമായി ചുവടെ നല്‍കിയിരിക്കുന്ന പരിശീലന കേന്ദ്രങ്ങളില്‍ എത്തിച്ചേരണം. പരിശീലനത്തിനുശേഷം വാക്‌സിനേഷന്‍ എടുക്കേണ്ട ഉദ്യോഗസ്ഥര്‍ അടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകളുമായി ബന്ധപ്പെടണം.

ചടയമംഗലം-ആയൂര്‍ മാര്‍ത്തോമാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഡിറ്റോറിയം ലക്ച്ചര്‍ ഹാള്‍ ഒന്ന്, രണ്ട്.
ചവറ-ഗവണ്‍മെന്റ് കോളേജ് സെമിനാര്‍ ഹാള്‍, വലിയത്ത് ബി എഡ് കോളേജ്, ശങ്കരമംഗലം എച്ച് എസ് എസ് സെമിനാര്‍ ഹാള്‍.
കരുനാഗപ്പള്ളി-കരുനാഗപ്പള്ളി ലോഡ്‌സ് പബ്ലിക് സ്‌കൂള്‍, കരുനാഗപ്പള്ളി വിദ്യാരാജ കോളേജ്, കരുനാഗപ്പള്ളി മോഡല്‍ എച്ച് എസ് എസ.്
കുന്നത്തൂര്‍-ശാസ്താംകോട്ട ഡി ബി കോളേജ് ഹാള്‍ ഒന്ന്, രണ്ട്, മൂന്ന.്
പുനലൂര്‍-പുനലൂര്‍ എസ് എന്‍ കോളേജ്, പുനലൂര്‍ ശബരിഗിരി സെന്‍ട്രല്‍ സ്‌കൂള്‍, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ്.

പത്തനാപുരം-മൗണ്ട് താബോര്‍ ട്രെയിനിംഗ് കോളേജ്, സെന്റ് സ്റ്റീഫന്‍സ് എച്ച് എസ് എസ്, ചെങ്ങമനാട് ബി. ആര്‍.എം സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയം.കൊട്ടാരക്കര-സ്വരാജ് ഓഡിറ്റോറിയം, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ ഒന്ന്, രണ്ട്, കില ട്രെയിനിങ് സെന്റര്‍.
കൊല്ലം-ജില്ലാ പഞ്ചായത്ത് യോഗ ഹാള്‍, ടി എം വര്‍ഗീസ് ഹാള്‍, സെന്റ് അലോഷ്യസ് എച്ച് എസ് എസ്.

ചാത്തന്നൂര്‍-പരവൂര്‍ എസ് എന്‍ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാത്തന്നൂര്‍ ജി എച്ച് എസ് എസ്, പാരിപ്പള്ളി പി എച്ച് സി കോണ്‍ഫറന്‍സ് ഹാള്‍.ഇരവിപുരം-ഫാത്തിമ മാതാ നാഷണല്‍ കോളേജ്, പള്ളിമുക്ക് യൂനുസ് കോളേജ് ഓഫ് എന്‍ജിനീയറിങ്, പള്ളിമുക്ക് ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ്.കുണ്ടറ-മുഖത്തല എം ജി ടി എച്ച് എസ്, ഇളമ്പള്ളൂര്‍ എസ് എന്‍ എം എച്ച് എസ് എസ്, കരിക്കോട് ടി കെ എം എന്‍ജിനീയറിങ് കോളേജ്