കാസർഗോഡ്: ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും മാര്‍ച്ച് ആറിന് രാവിലെ 10 ന് കാഞ്ഞങ്ങാട് എന്‍ എച്ച് എം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ ടി മനോജ് സന്ദേശം നല്‍കും. ഗ്ലോക്കോമ ബോധവത്കരണ വീഡിയോ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ രാമന്‍ സ്വാതി വാമന്‍ റിലീസ് ചെയ്യും. ബോധവത്കരണ ക്ലാസിന് നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഒപ്റ്റാമെട്രിസ്റ്റ് കെ അജീഷ് കുമാര്‍ നേതൃത്വം നല്‍കും. ചടങ്ങില്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.
