ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ള ജില്ലയിലെ ബൂത്തുകളില്‍ ജില്ലാകലക്ടര്‍ എ.അലക്സാണ്ടർ, ജില്ലാ പോലീസ് മേധാവി ജി ജയ്ദേവ് എന്നിവർ സംയുക്ത പരിശോധന നടത്തി. ഇതിന്റെ ഭാഗമായി ആലപ്പുഴ കുതിരപ്പന്തിയിലെ ടി.കെ.മാധവ മെമ്മോറിയൽ എൽ പി സ്കൂളിലെ ബൂത്തുകളും കെട്ടിടങ്ങളും സൗകര്യങ്ങളും വിലയിരുത്തി.
ജില്ലയിലെ പ്രാഥമിക നിഗമനപ്രകാരം 51 പ്രശ്ന ബാധിത ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. സെന്‍സിറ്റീവ് പോളിങ് ബൂത്തുകള്‍ 151 എണ്ണവും കണ്ടെത്തിയിട്ടുണ്ട്.മാധവ മെമ്മോറിയല്‍ സ്കൂളില്‍ 9 ബൂത്തുകളണ് സജ്ജീകരിക്കുക. ഒരു ഓക്സിലറി ബൂത്തുകൂടി ഇവിടെ സജ്ജമാക്കുമെന്ന് കളക്ടര്‍ അറയിച്ചു.