150 പേര്ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില് ഇന്ന് (മാർച്ച് 6) 102 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 43 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 52 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 7 പേർ എന്നിവര് ഉള്പ്പെടും. 150 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 13 പേർ
ആലത്തൂർ സ്വദേശികൾ-5 പേർ
കുലുക്കല്ലൂർ, ഷൊർണ്ണൂർ, തിരുമിറ്റക്കോട് സ്വദേശികൾ-4 പേർ വീതം
ആനക്കര,ചിറ്റൂർ-തത്തമംഗലം, കോട്ടോപ്പാടം, കുഴൽ മന്നം, മുതുതല, ഓങ്ങല്ലൂർ, ഒറ്റപ്പാലം, പുതുശ്ശേരി സ്വദേശികൾ-3 പേർ വീതം
അമ്പലപ്പാറ, കണ്ണമ്പ്ര, കാവശ്ശേരി, കിഴക്കഞ്ചേരി, മേലാർകോട്, മുണ്ടൂർ, നാഗലശ്ശേരി, നെല്ലായ, പറളി, പട്ടഞ്ചേരി, പിരായിരി, തച്ചനാട്ടുകര, തിരുവേഗപ്പുര സ്വദേശികൾ- 2 പേർ വീതം
അകത്തേത്തറ,
അലനല്ലൂർ,അനങ്ങനടി, അയിലൂർ,ചെർപ്പുളശ്ശേരി, എലവഞ്ചേരി, എരിമയൂർ, കടമ്പഴിപ്പുറം,
കാഞ്ഞിരപ്പുഴ, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പുതുപ്പരിയാരം, തരൂർ,തേങ്കുറിശ്ശി,
തൃത്താല,വല്ലപ്പുഴ, വാണിയംകുളം, വെളളിനേഴി- ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 1727 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലും, 2 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും, 9 പേർ തിരുവനന്തപുരം, 20 പേർ തൃശ്ശൂര്, മലപ്പുറം ജില്ലകളിലും, 11 പേർ എറണാകുളം ജില്ലയിലും ചികിത്സയിലുണ്ട്.