പാലക്കാട്: സംസ്ഥാന ജൈവവൈവിധ്യ ബോര്ഡ് 13-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്ഗ്രസിന്റെ ഭാഗമായി സംസ്ഥാനതലത്തില് വിദ്യാര്ഥികള്ക്കായി വിവിധ മത്സരങ്ങള് ഓണ്ലൈനായി സംഘടിപ്പിക്കുന്നു. പ്രോജക്ട് അവതരണം, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), ഫോട്ടോഗ്രാഫി, പെയിന്റിംഗ്, പെന്സില് ഡ്രോയിങ്, പോസ്റ്റര് നിര്മ്മാണം, മൊബൈല് വീഡിയോ നിര്മ്മാണം എന്നിവയാണ് മത്സരയിനങ്ങള്.

‘കോവിഡ് മഹാമാരിയും ജൈവവൈവിധ്യ സംരക്ഷണവും’ എന്നാണ് മത്സരത്തിന്റെ മുഖ്യപ്രമേയം. ഉപപ്രമേയങ്ങളായ കോവിഡ് മഹാമാരി കാലത്തെ ജൈവവൈവിധ്യത്തിന്റെ നിലനില്പ്പ്, ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും മനുഷ്യരാശിയുടെ നിലനില്പ്പും, കോവിഡ് മഹാമാരിക്കാലത്തെ പ്രകൃതി മലിനീകരണം, കോവിഡ് മഹാമാരിക്കാലത്തെ ജീവജാലങ്ങളുടെ അതിജീവനം തുടങ്ങിയ വിഷയങ്ങളില് ഏതെങ്കിലും ഒന്നിനെ ആസ്പദമാക്കി മത്സരത്തില് പങ്കെടുക്കാം.

മത്സരയിനങ്ങള്– സമര്പ്പിക്കേണ്ട രേഖകള്– അവസാന തീയതി- ഇമെയില് എന്നിവ ക്രമത്തില്:
1) പ്രൊജക്റ്റ് അവതരണം – അപേക്ഷാഫോറം, പ്രോജക്ട് റിപ്പോര്ട്ട്, അവതരണ വീഡിയോ – മാര്ച്ച് 15- cbcprojectksbb@gmail.com
2) ഉപന്യാസം – ഡിടിപി ചെയ്ത് തയ്യാറാക്കിയ ഉപന്യാസം, പൂരിപ്പിച്ച അപേക്ഷാ ഫോറം- മാര്ച്ച് 12- cbcessayksbb@gmail.com
3) പെയിന്റിംഗ് – എ 3 ചാര്ട്ട് പേപ്പറില് വാട്ടര് കളര് ഉപയോഗിച്ച് തയ്യാറാക്കിയ പെയിന്റിങിന്റെ ഫോട്ടോ, അപേക്ഷാഫോറം – മാര്ച്ച് 12- cbcpaintksbb@gmail.com
4) ഫോട്ടോഗ്രാഫി – ഫോട്ടോയുടെ സോഫ്റ്റ് കോപ്പി, അപേക്ഷാഫോറം- മാര്ച്ച് 12- cbcphotoksbb@gmail.com
5) പോസ്റ്റര് നിര്മ്മാണം – പോസ്റ്റര് തയ്യാറാക്കി അവതരണ വീഡിയോ, അപേക്ഷാഫോറം- മാര്ച്ച് 12- cbcposterksbb@gmail.com
6) പെന്സില് ഡ്രോയിങ്- തയ്യാറാക്കിയ ചിത്രത്തിന്റെ സോഫ്റ്റ് കോപ്പി, അപേക്ഷാഫോറം – മാര്ച്ച് 12- cbcpencilksbb@gmail.com
7) വീഡിയോ (മൊബൈല്) നിര്മ്മാണം – തയ്യാറാക്കിയ വീഡിയോ, വിഷയത്തെ സംബന്ധിച്ച് കുറിപ്പ്, അപേക്ഷാഫോറം – മാര്ച്ച് 12- cbcvideoksbb@gmail.com
താല്പര്യമുള്ള വിദ്യാര്ഥികള് ഓരോ മത്സരത്തിന്റെയും അവസാന തീയതിക്ക് മുമ്പായി അതത് ഇ-മെയിലിലേക്ക് അപേക്ഷകള് അയച്ചു നല്കണം. കൂടുതല് വിവരങ്ങളും അപേക്ഷാഫോറവും www.keralabiodiversity.org ല് ലഭിക്കും. ഫോണ്: 0471-2724740.