ഇടുക്കി ഐ.റ്റി.ഡി.പിയുടെയും അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെയും ഭരണ നിയന്ത്രണത്തില്‍ ഇടുക്കിയിലും മൂന്നാറിലും പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2018-19 അധ്യയനവര്‍ഷം ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് മെയ് 22ന് രാവിലെ 9 മണിക്ക് ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൂടിക്കാഴ്ച നടത്തുന്നു. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസുമായോ അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 04862 222399, 04864 224399.