ഇടുക്കി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന നാടുകാണി ഗവ.ഐ.റ്റി.ഐയില്‍ ഓഗസ്റ്റ് 1ന് ആരംഭിക്കുന്ന എസ്.സി.വി.റ്റി അംഗീകാരമുള്ള പ്ലംബര്‍ ബാച്ചിലേക്കും 2018-20 ഇലക്ട്രീഷ്യന്‍ ബാച്ചിലേക്കും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. ഇവര്‍ക്ക് ലംപ്‌സംഗ്രാന്റ്, സ്റ്റൈപന്റ്, പഠനോപാധികള്‍ എന്നിവ ലഭിക്കും. പ്ലംബര്‍ ട്രേഡില്‍ ആകെയുള്ള 26 സീറ്റുകളില്‍ 21 സീറ്റ് പട്ടികവര്‍ഗ്ഗക്കാര്‍ക്കും 3 സീറ്റ് പട്ടികജാതി വിഭാഗത്തിനും 2 സീറ്റ് ജനറല്‍ വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ആകെയുള്ള 21 സീറ്റുകളില്‍ 17 സീറ്റ് പട്ടികവര്‍ഗ്ഗക്കാര്‍ക്കും 2 സീറ്റ് പട്ടികജാതി വിഭാഗത്തിനും 2 സീറ്റ് ജനറല്‍ വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു.
15നും 40നും മധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, തൊടുപുഴ/ ട്രെയിനിംഗ് സൂപ്രണ്ട്, ഐ.റ്റി.ഐ നാടുകാണി, കരിപ്പിലങ്ങാട് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 12ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി നാടുകാണി ഐ.റ്റി.ഐ/ഐ.റ്റി.ഡി.പി ഇടുക്കി, തൊടുപുഴ എന്നിവിടങ്ങളില്‍ ലഭിക്കണം. ഫോണ്‍ 04862 222399, 04865 259045.