കൊല്ലം: ജില്ലയില്‍ ഇന്ന് 467 പേര്‍ കോവിഡ് രോഗമുക്തി നേടി. 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 139 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 21 പേര്‍ക്കാണ് രോഗബാധ. കല്ലുംതാഴം, ചാത്തിനാംകുളം എന്നിവിടങ്ങളില്‍ നാലു വീതം രോഗബാധിതരുണ്ട്.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-അഞ്ച്, പരവൂര്‍, കൊട്ടാരക്കര പ്രദേശങ്ങളില്‍ മൂന്നു വീതമാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍, ശൂരനാട് വടക്ക്, ഭാഗങ്ങളില്‍ ഒന്‍പതു വീതവും ചിതറ-എട്ട്, കുണ്ടറ, തൃക്കോവില്‍വട്ടം, പൂയപ്പള്ളി, ചടയമംഗലം എന്നിവിടങ്ങളില്‍ അഞ്ചു വീതവും നെടുമ്പന, പൂതക്കുളം, മയ്യനാട് ഭാഗങ്ങളില്‍ നാലു വീതവും ഇളമ്പള്ളൂര്‍, ഉമ്മന്നൂര്‍, കല്ലുവാതുക്കല്‍, കുന്നത്തൂര്‍, തൊടിയൂര്‍, പട്ടാഴി, വിളക്കുടി, വെളിനല്ലൂര്‍, ശാസ്താംകോട്ട പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം