പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണവുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരി, മറ്റ് സ്‌ഫോടക വസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനായി നിയോഗിച്ച സ്റ്റാറ്റിക് സര്വേലന്സ്, ഫ്‌ളയിങ് സ്‌ക്വാഡുകള് ജില്ലയില് സജീവം.
ഫെബ്രുവരി 26 മുതല് വിവിധ സ്‌ക്വാഡുകളും, എക്‌സൈസും പോലീസും നടത്തിയ പരിശോധനയില് 53277 ജലാറ്റിന് സ്റ്റിക്ക്, 8544 ഡിറ്റണേറ്റര്, മൂന്നര കിലോ കഞ്ചാവ്, 190 ലിറ്റര് ഇന്ത്യന് നിര്മിത വിദേശ മദ്യം, കണക്കില്പെടാത്ത 15 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. ജില്ലയില് 12 മണ്ഡലങ്ങളിലായി 36 ഉം അതിര്ത്തി ചെക്ക് പോസ്റ്റുകള് കേന്ദ്രീകരിച്ച് 21 ഉം ഉള്പ്പെടെ ആകെ 57 സ്റ്റാറ്റിക് സര്വേലന്സ് സ്‌ക്വാഡകളും 36 ഫ്‌ളയിങ് സ്‌ക്വാഡുകളുമാണ് പരിശോധന നടത്തുന്നത്.