106 പേര്ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില് ഇന്ന് (മാർച്ച് 8) 55 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 26 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 23 പേര്, ഇതര സംസ്ഥാനത്ത് നിന്നും വന്ന 5 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര് ഉള്പ്പെടും. 106 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 10 പേർ
മണ്ണാർക്കാട് സ്വദേശികൾ-7 പേർ
നാഗലശ്ശേരിസ്വദേശികൾ-4 പേർ
അനങ്ങനടി സ്വദേശികൾ-3പേർ
കൊല്ലങ്കോട്, പരുതൂർ, പുതുക്കോട്, തൃക്കടേരി, വാണിയംകുളം സ്വദേശികൾ- 2പേർ വീതം
അയിലൂർ, ചെർപ്പുളശ്ശേരി, എരിമയൂർ, കാഞ്ഞിരപ്പുഴ, കാരാകുറിശ്ശി, കാവശ്ശേരി, കേരളശ്ശേരി, കൊടുമ്പ്, കൊടുവായൂർ, കോട്ടോപ്പാടം, കുലുക്കല്ലൂർ, കുമരനെല്ലൂർ, കുത്തനൂർ, കുഴൽമന്നം, മാത്തൂർ, നെന്മാറ, പറളി, ഷൊർണ്ണൂർ, തിരുവേഗപ്പുര, വടക്കഞ്ചേരി, വണ്ടാഴി- ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 1589 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലും, 2 പേർ പത്തനംതിട്ട ജില്ലയിലും 6 പേർ കോഴിക്കോട് ജില്ലയിലും 9 പേർ തിരുവനന്തപുരം ജില്ലയിലും 10 പേർ എറണാകുളം ജില്ലയിലും 17 പേർ മലപ്പുറം ജില്ലയിലും 21 പേർ തൃശ്ശൂര് ജില്ലയിലും ചികിത്സയിലുണ്ട്.