ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ സജ്ജീകരിക്കുന്ന 2643 പോളിങ് ബൂത്തുകളില്‍ ഒന്‍പത് ബൂത്തുകള്‍ നിയന്ത്രിക്കുന്നത് വനിതകളാണ്. ഓരോ നിയോജക മണ്ഡലത്തിലും ഒന്ന് വീതമാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകള്‍ ക്രമീകരിക്കുന്നത്. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകളാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍, പോലീസുകാര്‍ എന്നിവര്‍ വനിതകള്‍ ആയിരിക്കും. വനിത സൗഹൃദ പോളിങ് ബൂത്തുകളാണെങ്കിലും പുരുഷന്മാര്‍ക്കും ഇവിടെ വോട്ടവകാശമുണ്ടായിരിക്കും. ജില്ലയിലെ വനിതാ സൗഹൃദ പോളിങ് ബൂത്തുകള്‍ ചുവടെ.
അരൂര്‍ നിയോജക മണ്ഡലത്തിലെ 38-ാം പോളിങ് ബൂത്തായ വടുതല ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (തെക്ക് മധ്യ ഭാഗം), ചേര്‍ത്തല നിയോജകമണ്ഡലത്തിലെ 105 -ാം പോളിങ് ബൂത്തായ മച്ചുങ്കല്‍ കൃഷ്ണ കുറുപ്പ് കല്യാണ മണ്ഡപം, ആലപ്പുഴ നിയോജക മണ്ഡലത്തിലെ 203-ാം പോളിങ് ബൂത്തായ എസ്.ഡി.വി.ജി.എച്ച്.എസ് (ആദ്യ മധ്യ ഭാഗം), അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 43-ാം പോളിങ് ബൂത്തായ പഴവങ്ങാടി സെന്റ്. ആന്റണിസ് ജി.എച്ച്.എസ്. (വടക്ക് കിഴക്ക് ഭാഗം), കുട്ടനാട് നിയോജക മണ്ഡലത്തിലെ 120 -ാം പോളിങ് ബൂത്തായ തലവടി ഗവണ്‍മെന്റ് ന്യൂ എല്‍.പി. സ്‌കൂള്‍, ഹരിപ്പാട് നിയോജക മണ്ഡലത്തിലെ 51 -ാം പോളിങ് ബൂത്തായ മണ്ണാറശാല യു.പി. സ്‌കൂള്‍, കായംകുളം നിയോജക മണ്ഡലത്തിലെ 97 -ാം പോളിങ് ബൂത്തായ കായംകുളം സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍, മാവേലിക്കര നിയോജക മണ്ഡലത്തിലെ 25-ാം പോളിങ് ബൂത്തായ മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്., ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ 94 -ാം പോളിങ് ബൂത്തായ പെണ്ണുക്കര ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍.