രജിസ്റ്റർ ചെയ്യാത്തവർക്കും കോവിഡ് വാക്സിൻ എടുക്കാം.

ഇന്ന് ഇടുക്കി ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന കോവിഡ് വാക്സിനേഷൻ കോർ കമ്മിറ്റിയുടെ തീരുമാനപ്രകാരം എല്ലാ താലൂക്കുകളിലും ആഴ്ചയിലൊരു ദിവസം കോവിഡ് മാസ് വാക്സിനേഷൻ ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചു. രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്തവർക്കും ഈ ക്യാമ്പുകളിൽ നിന്നും സൗജന്യമായി കോവിഡ് വാക്സിൻ ലഭിക്കുന്നതാണ്. 60 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്സിൻ ലഭിക്കുക.

ഈ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് തൊടുപുഴ ന്യൂമാൻ കോളേജിൽ മാർച്ച് 12, 13 തീയതികളിൽ രാവിലെ 9 മണി മുതൽ 4 മണി വരെ മാസ് വാക്സിനേഷൻ ക്യാമ്പ് നടത്തുന്നതാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തുന്ന മാസ് വാക്സിനേഷൻ ക്യാമ്പിൽ കൂടുതൽ വാക്സിനേറ്റർ മാരും ഡേറ്റാ എൻട്രി ഓപ്പറേറ്റർ മാരും ഉണ്ടായിരിക്കും. വാക്സിനേഷനു വരുന്നവർ ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡുമായി വരേണ്ടതാണ്.(ആധാർ, വോട്ടേർസ് ഐ.ഡി., ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങിയവ)

www.cowin.gov.in എന്ന വെബ്സൈറ്റിൽ ആണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്. മാസ് വാക്സിനേഷൻ ക്യാമ്പിൽ ഈ പ്രദേശങ്ങളിൽ ഉള്ള മുഴുവൻ ആളുകളുടെയും സഹകരണം ഉണ്ടാവണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുഷമ പി.കെ. അഭ്യർത്ഥിച്ചു. ജനപ്രതിനിധികൾ, വാർഡ് കൗൺസിലർമാർ, റസിഡൻറ് അസോസിയേഷനുകൾ മറ്റ് വിവിധ വകുപ്പുകൾ തുടങ്ങിയവരുടെ സഹകരണവും ഡിഎംഒ അഭ്യർത്ഥിച്ചു.

#covidvaccine
#idukkidistrict