നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളുടെ പരസ്യപ്രചരണത്തിന്റെ നിരക്കുകള്‍ ക്രമീകരിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ കളക്ടര്‍ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലൂടെയാണ് പരസ്യ നിരക്കുകള്‍ ക്രമീകരിച്ച് യോഗം തീരുമാനിച്ചത്. പോസ്റ്റര്‍, ചുവരെഴുത്ത്, മാധ്യമ പരസ്യങ്ങള്‍, മറ്റ് തെരഞ്ഞെടുപ്പ് പ്രചരണ ഉപാധികള്‍ തുടങ്ങി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായുള്ള എല്ലാ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും ഏകീകൃത നിരക്കുകകളും നിശ്ചയിച്ചു.

ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, എഡിഎം അനില്‍ കുമാര്‍ എം.പി, ആര്‍ഡിഒ അനില്‍ ഉമ്മന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.ആര്‍ വൃന്ദാദേവി, സ്പെഷ്യല്‍ മൂന്നാര്‍ എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ ടി.വി രഞ്ജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കാളയ സി.വി വര്‍ഗ്ഗീസ്, ജോസ് കുഴിക്കണ്ടം, എം.ഡി അര്‍ജുനന്‍, അനില്‍ കൂവപ്ലാക്കല്‍, സുരേഷ് എസ്, എം.ജെ മത്തായി, ബിനു കെ തോട്ടുംങ്കല്‍, റെനി മാണി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം
ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ ചേമ്പറില്‍ തെരഞ്ഞെടുപ്പ് പരസ്യ പ്രചരണ നിരക്കുകള്‍ ക്രമീകരിക്കാന്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം

#Election2021
#idukkidistrict