തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് എം.എഫ്.എ (പെയിന്റിംഗ്, സ്‌കൾപ്ചർ) കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും മാർച്ച് 15 മുതൽ കോളേജ് ഓഫീസിൽ നിന്ന് 105 രൂപയ്ക്ക് നേരിട്ടും 140 രൂപയ്ക്ക് തപാൽ മുഖേനെയും ലഭിക്കും. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 55 രൂപയ്ക്കും 90 രൂപയ്ക്കും യഥാക്രമത്തിൽ ലഭിക്കും. അപേക്ഷ ഫോം തപാലിൽ ലഭിക്കേണ്ടവർ 140, 90 രൂപയുടെ ഡി.ഡി, പ്രിൻസിപ്പൽ, കോളേജ് ഓഫ് ഫൈൻ ആർട്‌സ് കേരള, തിരുവനന്തപുരം എന്ന പേരിൽ എടുക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 16. സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റഡ് കോപ്പി സഹിതം അപേക്ഷ പ്രിൻസിപ്പാൾ, കോളേജ് ഓഫ് ഫൈൻ ആർട്‌സ് കേരള, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.