നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പരസ്യങ്ങളുടെ സര്ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലും സജീവമാക്കി മീഡിയ സര്ട്ടിഫിക്കേഷന് ആന്ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്. ജില്ലാ ഇന്ഫര്മേഷന് ഓഫീസില് തയ്യാറാക്കിയ സെല്ലില് വിവിധ ദൃശ്യ, ശ്രവ്യ, പത്ര മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും നിരീക്ഷിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്ഥികളുടെ പ്രചരണ പരസ്യങ്ങളുടെ സര്ട്ടിഫിക്കേഷന്, പെയ്ഡ് ന്യൂസ് സംബന്ധിച്ച പരാതികളുടെ പരിശോധന, വിവിധ മാധ്യമങ്ങളിലെ പരസ്യങ്ങളില് ചട്ട ലംഘനങ്ങളുടെ പരിശോധന, സ്ഥാനാര്ത്ഥിയുടെ ചെലവ് സംബന്ധമായ പ്രകടമായതും അല്ലാത്തതുമായ രാഷ്ട്രീയ പരസ്യങ്ങള് സസൂക്ഷ്മം നിരീക്ഷിക്കുക, സ്ഥാനാര്ത്ഥിയുടെ അറിവോടെയല്ലാതെ പത്ര മാധ്യമങ്ങളില് നല്കുന്ന പരസ്യങ്ങള് പരിശോധിക്കുക എന്നിവയാണ് സെല്ലില് പ്രധാനമായും നടക്കുന്നത്.
ഇലക്ട്രോണിക് – അച്ചടിമാധ്യമങ്ങളില് പ്രത്യക്ഷപ്പെടുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങളും തിരഞ്ഞെടുപ്പ് സമയത്ത് മോണിറ്ററിംഗ് കമ്മിറ്റി മുന്കൂട്ടി സാക്ഷ്യപ്പെടുത്തണം.
ജില്ലാ ഇന്ഫര്മേഷന് ഓഫീസര് പ്രിയ.കെ. ഉണ്ണികൃഷ്ണനാണ് എം.സി.എം.സിയുടെ നോഡല് ഓഫീസര്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര് മൃണ്മയി ജോഷി, ആര്.ഡി.ഒ എന്.എസ് ബിന്ദു, ഫീല്ഡ് പബ്ലിസിറ്റി ഓഫീസര് സ്മിതി, മാധ്യമപ്രവര്ത്തകന് അബ്ദുള് ലത്തീഫ് നഹ, ജില്ലാ ഇന്ഫര്മേഷന് ഓഫീസര് പ്രിയ.കെ. ഉണ്ണികൃഷ്ണന് എന്നിവരുള്പ്പെടുന്ന അഞ്ചംഗ സമിതിയാണ് എം.സി.എം.സി.യുടെ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത്.