എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ രണ്ടാം ഘട്ട പരിശീലനം 17,18,19 തീയതികളിൽ നടക്കും. ഉദ്യോഗസ്ഥർക്ക് സി-വിജിൽ,
നോമിനേഷൻ പ്രക്രിയകൾ, വോട്ടിംഗ് യന്ത്രങ്ങളുടെ പരിചയപ്പെടുത്തൽ എന്നീ പരിശീലനങ്ങൾ പൂർത്തിയാക്കി. അടുത്ത ഘട്ടത്തിൽ പ്രിസൈഡിംഗ് ഓഫീസർമാർക്കും ഫസ്റ്റ് പോളിംഗ് ഓഫീസർക്കും ബൂത്തുകളിൽ ചെയ്യേണ്ട നടപടികളെ സംബന്ധിച്ചുള്ള പരിശീലനമാണ് നൽകുന്നത്.

ഈ ദിവസങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് 20 ന് വീണ്ടും പരിശീലനം നൽകും.
പെരുമ്പാവൂർ മാർത്തോമ കോളേജ് ഓഫ് മാനേജ്മെൻ്റ്, യു.സി. കോളേജ് ആലുവ, ജീവസ് സി.എം.ഐ.സെൻട്രൽ സ്കൂൾ ആലുവ, സെൻ്റ് ലിറ്റിൽ ത്രേസ്യാസ് യു.പി.സ്കൂൾ കരുമാല്ലൂർ, മാർ ഗ്രിഗോറിയോസ് ഇ.എം.എസ്. നോർത്ത് പറവൂർ, കൊച്ചിൻ കോളേജ് അനക്സ്, സെൻ്റ് ആൽബർട്സ് കോളേജ്, മഹാരാജാസ് കോളേജ് എറണാകുളം, സെൻ്റ് തെരേസാസ് എറണാകുളം, നിർമല പബ്ലിക് സ്കൂൾ മുവാറ്റുപുഴ, നിർമല എച്ച്.എസ്.എസ്. മുവാറ്റുപുഴ, എം.എ.കോളേജ് കോതമംഗലം, എന്നിവിടങ്ങളിലാണ് അടുത്ത ഘട്ടം പരിശീലനം നടക്കുക. സെക്ടറൽ ഓഫീസർമാർക്കും ബി.എൽ.ഒ മാർക്കു മുള്ള പരിശീലനവും ജില്ലയിൽ നേരത്തെ പൂർത്തിയാക്കി.