കൊല്ലം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അമൃത മഹോത്സവത്തിന്റെ ഭാഗമായി നിയമ സേവന അതോറിറ്റിയും. ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പട്ടിക വര്‍ഗ പ്രമോട്ടര്‍മാര്‍ ഉന്നയിച്ച പത്തോളം വിഷയങ്ങളില്‍ പരിഹാര മാര്‍ഗങ്ങള്‍ തേടുമെന്ന് ജില്ലാ നിയമ സേവന അതോറിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് പറഞ്ഞു. സംസ്ഥാന നിയമ സേവന അതോറിറ്റി പ്രസിദ്ധീകരിച്ച വിവിധ നിയമ കൈപ്പുസ്തകങ്ങള്‍ ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ ഷുമിന്‍ എസ് ബാബു ജഡ്ജില്‍ നിന്നും ഏറ്റുവാങ്ങി. ഇവ ആദിവാസി ഊരുകളില്‍ വിതരണം ചെയ്യും.
ജില്ലാ നിയമസേവന അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ അനീഷ് രാജ്, നോഡല്‍ ഓഫീസര്‍ വിനില്‍ കുമാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷിനു ബാബുക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
