സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണപരിപാടികളുടെ ഭാഗമായി നടത്തുന്ന ‘നവകേരളം’ -2018 ഫ്‌ലാഷ് പ്ലേ സ്റ്റേഡിയം ബസ്റ്റാന്‍ഡില്‍ ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ്ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭ, സംവിധായകന്‍ രവി തൈക്കാട്, ടാപ്പ് നാടകവേദിയുടെ പ്രസിഡന്റ് വി.രവീന്ദ്രന്‍,ഗാനരചയിതാവ് വി.കെ ഷാജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ആലത്തൂര്‍,വടക്കഞ്ചേരി നെന്മാറ,ചിറ്റൂര്‍,എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ചു.
രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മെയ ് 21 മുതല്‍ 27 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ‘നവകേരളം2018’ പ്രദര്‍ശന മേളയില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള സേവനങ്ങളെക്കുറിച്ച് പ്രചാരണം നല്‍കുന്നതിനാണ് തെരുവ് നാടകവും ഫ്‌ളാഷ്‌മോബും സംയോജിപ്പിച്ച് ഫ്‌ളാഷ് പ്ലേ അവതരിപ്പിക്കുന്നത്. ഇന്ന് (മെയ ്19 ന്) കൂററനാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, 21 ന ്ഒറ്റപ്പാലം, കോങ്ങാട്,മലമ്പുഴ,പാലക്കാട് എന്നിവിടങ്ങളില്‍ ബസ്റ്റാന്‍ഡുകളിലാണ് അവതരിപ്പിക്കുക.
‘നമ്മുടെ നാടിന്‍ നന്മയ്ക്കായ് നമ്മുടേതായൊരു സര്‍ക്കാര്‍’ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് ഫ്‌ലാഷ് പ്ലേ അവതരിപ്പിക്കുന്നത്.രചനയും സംവിധാനവും നിര്‍വഹിക്കുന്നത് രവി തൈക്കാടാണ്.പഴമ്പാലക്കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് ട്രെയിനിങ്ങ് ഇന്‍സിസ്റ്റിറ്റിയൂട്ടിലെ 12 വിദ്യാര്‍ഥികളാണ് ഫ്‌ലാഷ്‌മോബ് അവതരിപ്പിക്കുന്നത്.കുടുംബശ്രീയുടെ ഭാഗമായ രംഗശ്രീയിലെ ലതാ മോഹനും സംഘവുമാണ് നാടകത്തിലെ അഭിനേതാക്കള്‍.സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവയുടെ സേവനങ്ങള്‍ 21 മുതല്‍ 27 വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്ന തരത്തിലാണ് പ്രദര്‍ശനം സജ്ജമാക്കിയിട്ടുള്ളത്. 21 ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷനാകും.എം.ബി രാജേഷ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
