കാസർഗോഡ്:  നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കളക്ടറേറ്റിലെ ഇ വി എം ഗോഡൗണില്‍ നിന്ന് വരണാധികാരികളുടെ സാന്നിധ്യത്തില്‍ വിതരണ കേന്ദ്രങ്ങളിലേക്ക് കൈമാറി. മഞ്ചേശ്വരം മണ്ഡലത്തിലെ 336 ബൂത്തുകളിലേക്ക് 25 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 420 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 35 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 454 വിവിപാറ്റുകള്‍ എന്നിവയാണ് കൈമാറിയത്. കാസര്‍കോട്: 296 ബൂത്തുകള്‍, 25 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 370 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 35 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 400 വിവിപാറ്റുകള്‍, ഉദുമ: 316 ബൂത്തുകള്‍, 25 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 395 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 35 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 427 വിവിപാറ്റുകള്‍, കാഞ്ഞങ്ങാട്: 336 ബൂത്തുകള്‍, 25 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 420 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 35 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 454 വിവിപാറ്റുകള്‍, തൃക്കരിപ്പൂര്‍: 307 ബൂത്തുകള്‍, 26 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 387 വീതം ബാലറ്റ് യൂനിറ്റുകള്‍, കണ്‍ട്രോള്‍ യൂനിറ്റുകള്‍, 34 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 412 വിവിപാറ്റുകള്‍ എന്നിങ്ങനെയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ കൈമാറിയത്. ആകെ 1992 കണ്‍ട്രോള്‍ യൂനിറ്റുകളും 1992 ബാലറ്റ് യൂനിറ്റുകളും 2147 വിവിപാറ്റ് മെഷീനുകളുമാണ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബുവിന്റെ സാന്നിധ്യത്തില്‍ വിതരണ കേന്ദ്രങ്ങളിലേക്ക് കൈമാറിയത്.